കല്ലാര്‍കുട്ടിക്ക് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗത തടസം
കല്ലാര്‍കുട്ടിക്ക് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗത തടസം

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടിക്കുസമീപം നായ്ക്കുന്ന് ജങ്ഷനില്‍ മണ്ണിടിഞ്ഞ് അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ പാതയോരത്തെ മണ്ണതിട്ട ഇടിഞ്ഞ് മണ്ണും മരവും റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പ്രദേശവാസികളും അടിമാലി അഗ്നിരക്ഷാസേനയും ചേര്‍ന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അടിമാലി മുതല്‍ പനംകുട്ടി വരെയുള്ള ഭാഗത്ത് പാതയോരങ്ങളില്‍ അപകടാവസ്ഥയിലായിരുന്ന മരങ്ങള്‍ നേരത്തെ മുറിച്ചുനീക്കിയിരുന്നു.
What's Your Reaction?






