സംസ്ഥാന ക്ഷീരകര്‍ഷകസംഗമം അണക്കരയില്‍ തുടങ്ങി
സംസ്ഥാന ക്ഷീരകര്‍ഷകസംഗമം അണക്കരയില്‍ തുടങ്ങി

ഇടുക്കി: ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം 'പടവ് 2024' അണക്കര സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ തുടങ്ങി. വാഴൂര്‍ സോമന്‍ എംഎല്‍എ പതാക ഉയര്‍ത്തി. 5,000 ലേറെ ക്ഷീര കര്‍ഷകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഫ്‌ളാഗ് ഓഫ് ചെയ്യും. അഞ്ചിന് ഡയറി എക്‌സ്‌പോ മന്ത്രി ജെ ചിഞ്ചുറാണിയും കലാസന്ധ്യ എം എം മണി എംഎല്‍എയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷീര വികസന വകുപ്പിലെയും സംഘത്തിലെയും ജീവനക്കാരുടെ കലാപരിപാടികള്‍.
What's Your Reaction?






