സിപിഐ ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്ച കട്ടപ്പനയില്‍ കൊടി ഉയരും
സിപിഐ ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്ച കട്ടപ്പനയില്‍ കൊടി ഉയരും

ഇടുക്കി: സിപിഐ ജില്ലാ സമ്മേളനത്തിന് 17ന് കട്ടപ്പനയില്‍ തുടക്കമാകും. വൈകിട്ട് നാലിന് പതാക, ബാനര്‍, കൊടിമര, ഛായാചിത്ര, ദീപശിഖ ജാഥകള്‍ റെഡ് വോളന്റിയര്‍മാരുടെ അകമ്പടിയില്‍ സമ്മേളന നഗരിയായ ടൗണ്‍ ഹാളിലെത്തും. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, വി ആര്‍ ശശി, പി പളനിവേല്‍, വി കെ ധനപാല്‍, കെ കെ ശിവരാമന്‍ എന്നിവര്‍ചേര്‍ന്ന് ഏറ്റുവാങ്ങും. വൈകിട്ട് 4.30ന് മുന്‍ ജില്ലാ സെക്രട്ടറി സി കെ കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും. അഞ്ചിന് പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതുസമ്മേളനം റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ അധ്യക്ഷനാകും. ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ് എന്നിവര്‍ സംസാരിക്കും. 18ന് രാവിലെ 9.45ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, 10ന് പ്രതിനിധി സമ്മേളനം ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് സെമിനാര്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ്, കെപിസിസി വക്താവ് അഡ്വ. സേനാപതി വേണു, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എസ് അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 19ന് ഉച്ചയ്ക്ക് 12ന് ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ആദരിക്കും. ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. രണ്ടുമുതല്‍ പൊതുചര്‍ച്ച, വൈകിട്ട് ആറുമുതല്‍ കലാപരിപാടികള്‍. 20ന് രാവിലെ 10.30ന് മന്ത്രി പി പ്രസാദ് സംസാരിക്കും, 12ന് സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, 12.15ന് ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, വി ആര്‍ ശശി, സി എസ് അജേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






