ബാലസുരക്ഷിത കേരളം പരിശീലന പരിപാടി നടത്തി
ബാലസുരക്ഷിത കേരളം പരിശീലന പരിപാടി നടത്തി

ഇടുക്കി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേത്യത്വത്തില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനും ജില്ലയിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലന പരിപാടി നടത്തി. ബാലസുരക്ഷിത കേരളം കര്‍മപദ്ധതിയുടെ ഭാഗമായാണ് ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ സഹകരണത്തോടെ ശില്‍പ്പശാല നടത്തിയത്. തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ. അജി പി എന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിഷ വി എ അദ്ധ്യക്ഷയായി. ജില്ലാതല ഐസിഡിഎസ് പ്രോഗ്രം ഓഫീസര്‍ മഞ്ജു പി ജി, ഇടുക്കി ജില്ലാ മാനസിക ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ആതിര ചന്ദ്രന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്, ഓആര്‍സി സൈക്കോളജിസ്റ്റ് ജാക്വലിന്‍ തങ്കച്ചന്‍, ജില്ലാ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് വിജി കെ എന്‍, പിആര്‍ഒ മെറിന ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വനിതാശിശു വികസന വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 60 സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ പരിശീലനം നേടി.
What's Your Reaction?






