നരിയമ്പാറയില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട്ടുമുറ്റത്തേയ്ക്ക് പതിച്ചു
നരിയമ്പാറയില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട്ടുമുറ്റത്തേയ്ക്ക് പതിച്ചു

ഇടുക്കി: കനത്തമഴയില്‍ കട്ടപ്പന നരിയമ്പാറയില്‍ ലയോര ഹൈവേയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട്ടുമുറ്റത്തേയ്ക്ക് പതിച്ചു. കട്ടപ്പന നരിയമ്പാറ കണ്ടത്തിങ്കല്‍ ജിനു ജോര്‍ജിന്റെ വീട്ടുമുറ്റത്തേയ്ക്കാണ് മണ്ണും കല്ലും പതിച്ചത്. ബുധനാഴ്ച രാത്രി 12.30ഓടെയാണ് അപകടം. ഹൈവേയുടെ വശത്ത് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചെങ്കിലും ബലപ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യാത്തതാണ് ഭിത്തി ഇടിയാന്‍ കാരണം. സംഭവസമയം ജിനുവും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. മഴ ശക്തമായി തുടരുന്നതും വീണ്ടും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും ഇവര്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറി.
കല്‍ക്കെട്ട് ഇടിഞ്ഞതോടെ റോഡും അപകടാവസ്ഥയിലായി. 15 ദിവസം മുമ്പാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത്. ഇതിന്റെ തൂണുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചിരുന്നില്ല. പിന്നീട് കോണ്‍ക്രീറ്റ് ചെയ്യാന്‍ സാധിക്കുംവിധമാണ് തൂണുകള്‍ മണ്ണില്‍ ഉറപ്പിച്ചിരുന്നത്. ഈ ഭാഗത്തുകൂടി മഴവെള്ളം കുത്തിയൊലിച്ചതാണ് മണ്ണിടിച്ചിലിനുകാരണം. കാഞ്ചിയാര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഹൈവേ നിര്‍മിക്കുന്ന കരാറുകാര്‍ തുടരുന്ന നിരുത്തരവാദപരമായ നടപടി ജനത്തെ ബുദ്ധിമുട്ടിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ പറഞ്ഞു.നരിയമ്പാ മുതല്‍ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടില്ല. മഴ തുടരുന്നത് റോഡിന്റെ സംരക്ഷണഭിത്തി ഇടിയാന്‍ കാരണമാകും.
What's Your Reaction?






