കമ്പംമെട്ടില്‍ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസ്: മൂന്നാംപ്രതിയായ അതിരമ്പുഴ സ്വദേശി അറസ്റ്റില്‍
കമ്പംമെട്ടില്‍ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസ്: മൂന്നാംപ്രതിയായ അതിരമ്പുഴ സ്വദേശി അറസ്റ്റില്‍

ഇടുക്കി: കമ്പംമെട്ടില്‍ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോട്ടയം അതിരമ്പുഴ മണാടിയില്‍ ഷിനാജ്(49) ആണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് 105 ഗ്രാം ഹാഷിഷ് ഓയില്‍ കമ്പംമെട്ടിനുസമീപം കരുണാപുരത്തുനിന്ന് പിടികൂടിയത്. അന്ന് ആലപ്പുഴ സ്വദേശി അഷ്‌കറി(49)നെ അറസ്റ്റ് ചെയ്തിരുന്നു. ഹാഷിഷ് ഓയില്‍ അഷ്‌കറിനുനല്‍കിയ രണ്ടാംപ്രതി എറണാകുളം സ്വദേശി ആശ്മോനെ(49) രണ്ടാഴ്ചമുമ്പ് എറണാകുളത്തുനിന്ന് പിടികൂടി. ആശ്മോനെ ചോദ്യംചെയ്തപ്പോള്‍ തനിക്ക് കൈമാറിയത് ഷിനോജാണെന്ന് നല്‍കി. തുടര്‍ന്ന്, പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ടൂറിസ്റ്റ് ബസുകളില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മൊബൈല്‍ നമ്പര്‍ മാറി ഉപയോഗിച്ചുവന്നു. ഇതിനിടെ കഴിഞ്ഞദിവസം എറണാകുളത്തെത്തിയ ഷിനാജിനെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
2022ല്‍ ഒന്നേകാല്‍ കിലോ കഞ്ചാവും 150 ഗ്രം എംഡിഎംഎയുമായി ഷിനാജിനെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈകേസില്‍ ജ്യാമത്തിലിറങ്ങി വീണ്ടും ലഹരിക്കച്ചവടം നടത്തി ഒളിവില്‍ കഴിഞ്ഞുവന്നു. ഷിനാജിനെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ കീഴിലുള്ള ഇടുക്കി ഡാന്‍സാഫ് സംഘവും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്‍, കമ്പംമെട്ട് എസ്എച്ച്ഒ രതീഷ് ഗോപാല്‍, എസ്ഐ പി വി മഹേഷ്, എസ് സിപിഒ തോമസ്, സിപിഒ ലിറ്റോ എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?






