ദേശീയപാത നിര്‍മാണ നിരോധനം: സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി
ദേശീയപാത നിര്‍മാണ നിരോധനം: സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ നിര്‍മാണം നിരോധച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയ സംഭവത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴച സംഭവിച്ചിട്ടെല്ലെന്ന് വരുത്തി തീര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ പറഞ്ഞു. വിധിയെ സംബന്ധിച്ച യഥാര്‍ഥ വസ്തുത മനസിലാക്കാതെ മന്ത്രിമാരായ റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനും തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയാണ് ചെയ്തത്. ചീഫ് സെക്രട്ടറി തലത്തില്‍ കൈക്കൊണ്ട തീരുമാനം അട്ടിമറിച്ചതില്‍ മന്ത്രിമാര്‍ക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെങ്കില്‍ തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പരഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി പി സാനു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






