തമിഴ്‌നാട്ടില്‍നിന്ന് കരിങ്കല്ല് ഉല്‍പ്പന്നങ്ങളുമായി വരുന്ന കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ തട്ടിപ്പ് സംഘം പണപ്പിരിവ് നടത്തുന്നു
തമിഴ്‌നാട്ടില്‍നിന്ന് കരിങ്കല്ല് ഉല്‍പ്പന്നങ്ങളുമായി വരുന്ന കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ തട്ടിപ്പ് സംഘം പണപ്പിരിവ് നടത്തുന്നു

ഇടുക്കി: തമിഴ്‌നാട്ടില്‍നിന്ന് കരിങ്കല്ല് ഉല്‍പ്പന്നങ്ങളുമായി പോരുന്ന കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാ പിരിവ് നടത്തുന്നുവെന്ന് പരാതി. തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പണപ്പിരിവ് നടത്തുന്നത്. ഹൈറേഞ്ചില്‍ നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലാത്തിനാല്‍ തമിഴ്‌നാട്ടിലെ ക്വാറികളെ ആശ്രയിച്ചാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. 100 ലധികം കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മേഖലയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങളും ഉണ്ട്. അംഗീകൃത പാസും എല്ലാവിധ രേഖകളുമായി ലോഡ് എടുക്കുന്ന കേരള രജിസ്‌ട്രേഷന്‍ വാഹങ്ങളെ തടഞ്ഞുനിര്‍ത്തിയാണ് നിലവില്‍ തട്ടിപ്പ് നടക്കുന്നത്. ഒരു ലോഡിന് 3000 മുതല്‍ 5000 രൂപ വരെ ആവശ്യപ്പെടുന്നുണ്ട്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി പാതകളിലൂടെ അതിര്‍ത്തി കടക്കുന്ന വാഹനങ്ങള്‍ തടയുന്നു. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അംഗീകൃത പാസുമായി സര്‍വീസ് നടത്തുമ്പോള്‍ തമിഴ്‌നാട് വാഹനങ്ങളില്‍ പലതിനും പാസ് ഉണ്ടാകാറില്ല. കേരളത്തിലെ ചെക്ക് പോസ്റ്റുകളില്‍ ഇവരുടെ വാഹനങ്ങള്‍ പരിശോധിക്കാത്തതിനാല്‍ നടപടിയും ഉണ്ടാകുന്നില്ല. ഏതെങ്കിലും വാഹനം കേരള ചെക്ക് പോസ്റ്റില്‍ തടഞ്ഞാല്‍ ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തി വാഹനങ്ങള്‍ കൊണ്ടുപോകുകയാണ് പതിവ്. പാസ് സംവിധാനത്തെ തടസപ്പെടുത്തി മുഴുവന്‍ വാഹനങ്ങളും അനധികൃതമായി ലോഡ് കടത്താനുള്ള നീക്കമാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചു നടത്തുന്നതെന്നാണ് സൂചന. വിഷയത്തില്‍ ഇടുക്കി, തേനി കലക്ടര്‍മാര്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം. കേരളത്തില്‍ നിന്നുള്ള വാഹങ്ങള്‍ക് നേരെ അക്രമണങ്ങളും നടക്കുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കുനേരെ കല്ല് എറിയുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഡ്രൈവര്‍മാരും ആശങ്കയിലാണ്.
What's Your Reaction?






