കട്ടപ്പന നഗരസഭയില്‍ ഇ-മാലിന്യ ശേഖരണത്തിന് തുടക്കം
കട്ടപ്പന നഗരസഭയില്‍ ഇ-മാലിന്യ ശേഖരണത്തിന് തുടക്കം

ഇടുക്കി: കട്ടപ്പന നഗരസഭാ പരിധിയിലെ വീടുകളില്‍നിന്നd ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്റെ നഗരസഭ തല ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി നിര്‍വഹിച്ചു. 18 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ഇവ ശേഖരിക്കുന്നത്. എത്തിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില നല്‍കും. വീടുകളിലെ ഉപയോഗയോഗ്യമല്ലാത്ത ടി വി, മൊബൈല്‍ ഫോണ്‍, ചാര്‍ജറുകള്‍, ലാപ്‌ടോപ്പ്, മിക്‌സി തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും, ട്യൂബ്, ബള്‍ബ്, ബാറ്ററി എന്നിവയും ശേഖരിക്കും. നഗരസഭാ പരിധിയിലെ 17, 20, 21 വാര്‍ഡുകളിലെ വീടുകളിലെ മാലിന്യങ്ങള്‍ നഗരസഭാ ഓഫീസിനോട് അനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന കളക്ഷന്‍ പോയിന്റില്‍ എത്തിക്കുന്നമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. മറ്റ് വാര്‍ഡുകളിലെ ശേഖരണ തീയതി കൗണ്‍സിലര്‍മാര്‍ മുഖേന പിന്നീട് അറിയിക്കുന്നതായിരിക്കും. കൗണ്‍സിലര്‍ ലീലാമ്മ ബേബി അധ്യക്ഷയായി. സിബി പാറപ്പായി, ഷജി തങ്കച്ചന്‍, സെക്രട്ടറി അജി കെ തോമസ്, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






