പട്ടികജാതി വിഭാഗത്തില്‍പെട്ട ചപ്പാത്ത് പൊരികണ്ണി സ്വദേശിനിയെ അയല്‍വാസി മര്‍ദിച്ചതായി പരാതി: നടപ്പാത കൈയടക്കാനും ശ്രമമെന്ന് വീട്ടമ്മ
പട്ടികജാതി വിഭാഗത്തില്‍പെട്ട ചപ്പാത്ത് പൊരികണ്ണി സ്വദേശിനിയെ അയല്‍വാസി മര്‍ദിച്ചതായി പരാതി: നടപ്പാത കൈയടക്കാനും ശ്രമമെന്ന് വീട്ടമ്മ

ഇടുക്കി: പട്ടികജാതി വിഭാഗത്തില്‍പെട്ട വീട്ടമ്മയെ അയല്‍വാസി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തായി വീട്ടമ്മയുടെ പരാതി. ചപ്പാത്ത് പൊരികണ്ണി പനവിളപുത്തന്‍വീട് മരിയ പുഷ്പം(57) ആണ്, അയല്‍വാസിയായ പുത്തന്‍വീട്ടില്‍ പി ടി സാധുവിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ 11നാണ് സംഭവം. വീടിനോടുചേര്‍ന്നുള്ള പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ, ഇയാള്‍ ചവിട്ടിവീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഉപ്പുതറ സിഎച്ച്‌സിയില്‍ ചികിത്സതേടി. ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനാലാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് മരിയ പറയുന്നു.
വീടിന്റെ മുന്‍വശത്തുകൂടി വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന നടപ്പാത കൈക്കലാക്കാന്‍ പി ടി സാധു ശ്രമം നടത്തിവരികയാണ്. റോഡിന്റെ ഉടമസ്ഥാവകാശം എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. രാത്രികാലങ്ങളില്‍ വീടിനുനേരെ കല്ലെറിയുകയും പലതവണ തന്നെ വീടിനുള്ളില്‍ പൂട്ടിയിട്ടതായും മരിയ ആരോപിച്ചു. മുമ്പ് ഇയാള്‍ക്ക് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരുന്നതിനായി വാഹനം കടന്നുപോകാന്‍ റോഡിലെ ഗേറ്റ് മാറ്റി നല്‍കിയിരുന്നു. ഗേറ്റ് പുനസ്ഥാപിച്ചുനല്‍കാമെന്ന് ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷം പി ടി സാധു, നടപ്പാത വീതികൂട്ടി നിര്‍മിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ വീടിനകത്ത് പൂട്ടിയിട്ടതായും മരിയ പുഷ്പം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
What's Your Reaction?






