കട്ടപ്പനയിലെത്തുന്ന റവന്യു മന്ത്രി പത്തുചെയിന്‍ പ്രദേശം സന്ദര്‍ശിക്കണം: കോണ്‍ഗ്രസ്
കട്ടപ്പനയിലെത്തുന്ന റവന്യു മന്ത്രി പത്തുചെയിന്‍ പ്രദേശം സന്ദര്‍ശിക്കണം: കോണ്‍ഗ്രസ്

ഇടുക്കി: ഇടുക്കി പദ്ധതി പ്രദേശത്തെ പത്ത് ചെയിന്‍ മേഖലകളില്‍ പട്ടയ വിതരണ നടപടി വേഗത്തിലാക്കാന്‍, കട്ടപ്പനയിലെത്തുന്ന റവന്യു മന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിലവില്‍ പട്ടയ വിതരണത്തിന് തടസമുണ്ടാക്കുന്ന കെഎസ്ഇബിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. 1950ല്‍ അധികഭക്ഷോല്‍പ്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിചെയ്യാനാണ് സര്‍ക്കാര്‍ കര്‍ഷകരെ ഇവിടെ പ്രവേശിപ്പിച്ചത്. ദേവികുളം സബ് കലക്ടറുടെ ഉത്തരവ്പ്രകാരം ഓരോ കൃഷിക്കാരനും 5 ഏക്കര്‍ ഭൂമി വീതം ഇവിടെ നല്‍കി. നിയമാനുസൃതം സര്‍ക്കാര്‍ കൃഷി ചെയ്യാന്‍ നല്‍കിയ ഭൂമിയുടെ ഒരുഭാഗമാണ് ഇടുക്കി പദ്ധതിക്കായി വിട്ടുകൊടുത്തത്. ഇത് കെഎസ്ഇബി ജണ്ടയിട്ട് തിരിച്ചിട്ടുള്ളതാണ്.
ജലസംഭരണിക്കുശേഷമുള്ള ഭൂമിയെ 10 ചങ്ങല പ്രദേശമാക്കി മാറ്റി. 3 ചങ്ങല പ്രദേശം കൂടി ബോര്‍ഡ് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു. പട്ടയമില്ലാത്തതിനാല്‍ വീടുകളുടെ ഉടമസ്ഥാവകാശംപോലും അടുത്ത തലമുറയ്ക്ക് കൈമാറാന്‍ കഴിയുന്നില്ല. അതേസമയം ഇരട്ടയാറില്‍ 10 ചങ്ങല പ്രദേശത്ത് പട്ടയം നല്‍കി. ഈ സാഹചര്യത്തില്‍, മന്ത്രി സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി ബോധ്യപ്പെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവില്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം ജോയി ഈഴക്കുന്നേല്‍, കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






