കുമളിയില്‍ ഓട നിറഞ്ഞ് മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നു
കുമളിയില്‍ ഓട നിറഞ്ഞ് മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നു
ഇടുക്കി: കുമളി ടൗണില്‍ ഓട നിറഞ്ഞ് സംസ്ഥാനപാതയിലേക്ക് ഒഴുകുന്നു. തിരക്കേറിയ പാതയില്‍ മലിനജലം നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടു. കുമളി ഗവ. എച്ച്എസ്എസിനുമുമ്പിലും തിരക്കേറിയ സ്ഥലങ്ങളിലും മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്. മണ്ണും മാലിന്യവും നിറഞ്ഞ് ഓടയിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ മഴ പെയ്താല്‍ ടൗണില്‍ വെള്ളപ്പൊക്കമുണ്ടാകുന്നു. യഥാസമയം ഓടകള്‍ വൃത്തിയാക്കാത്തതാണ് പ്രധാനപ്രശ്‌നം. രണ്ടാഴ്ചമുമ്പുണ്ടായ വെള്ളപ്പൊക്കത്തിനുശേഷവും ഓടകള്‍ നിറഞ്ഞുതന്നെ കിടക്കുകയാണ്. പിഡബ്ല്യുഡി അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്.
റോഡിന്റെ ഇരുവശവും കുറ്റിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നത് വാഹനയാത്രികരെയും ബുദ്ധിമുട്ടിക്കുന്നു. ചില സ്ഥലങ്ങളിലെ ഐറിഷ് ഓടകള്‍ കാടുകയറി നിലയിലാണ്. ഓടകള്‍ക്കുമുമ്പിലെ സ്ലാബുകള്‍ തകര്‍ന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു.
What's Your Reaction?

