വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട്ടിലും വണ്ടിപ്പെരിയാറിലും ശുചീകരണം നടത്തി
വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട്ടിലും വണ്ടിപ്പെരിയാറിലും ശുചീകരണം നടത്തി
ഇടുക്കി: കെവിവിഇഎസ് വണ്ടിപ്പെരിയാര്‍, പീരുമേട് യൂണിറ്റ് അംഗങ്ങള്‍ പീരുമേട്, വണ്ടിപ്പെരിയാര്‍ ടൗണുകളും പാതയോരങ്ങളും ശുചീകരിച്ചു. വണ്ടിപ്പെരിയാര്‍ പഴയപാലത്തിന്റെ വശങ്ങളിലെ കളകള്‍ വെട്ടിനീക്കി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ് അധ്യക്ഷനായി. യൂണിറ്റ്, യൂത്ത് വിങ് അംഗങ്ങള്‍ പങ്കെടുത്തു. പീരുമേട് യൂണിറ്റ് അംഗങ്ങള്‍ പൊലീസ് സ്റ്റേഷന്‍ പരിസരം മുതല്‍ കോടതിപ്പടി വരെയുള്ള ഭാഗത്തെ കാടുകള്‍ വെട്ടിനീക്കി ശുചീകരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സുഗതന്‍, ട്രഷറര്‍ അനില്‍ അല്ലിയാങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

