ക്രിസ്മസ് ആഘോഷ ലഹരിയില്‍ പീരുമേട്ടിലെ തോട്ടം മേഖല

ക്രിസ്മസ് ആഘോഷ ലഹരിയില്‍ പീരുമേട്ടിലെ തോട്ടം മേഖല

Dec 24, 2025 - 16:03
 0
ക്രിസ്മസ് ആഘോഷ ലഹരിയില്‍ പീരുമേട്ടിലെ തോട്ടം മേഖല
This is the title of the web page

ഇടുക്കി: പീരുമേട്ടിലെ തോട്ടം മേഖലയും ക്രിസ്മസ് ആഘോഷ ലഹരിയില്‍. വിപണിയില്‍ ഏതാനും ദിവസങ്ങളായി വന്‍ തിരക്കാണ്. മത്സ്യ- മാംസ വ്യാപാര സ്ഥാപനങ്ങളിലും തുണിക്കടകളിലും രാവിലെ മുതല്‍ ജനത്തിരക്കേറി. തോട്ടം പ്രതിസന്ധിക്കിടയിലും ആഘോഷങ്ങള്‍ക്ക് പൊലിമ കുറവില്ല. പീരുമേട്, പാമ്പനാര്‍, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ ടൗണുകളില്‍ തിരക്കിലമര്‍ന്നു. കേക്കിന്റെയും അലങ്കര വസ്തുക്കളുടെയും വില്‍പ്പന തകൃതിയായി നടക്കുന്നു. ഏതാനും ദിവസങ്ങളായി പടക്കവിപണിയും സജീവമാണ്. വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റില്‍ റോഡിലേക്കിറക്കി സാധനങ്ങള്‍ വില്‍ക്കുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളി ഉള്‍പ്പെടെയുള്ള ദേവാലയങ്ങളില്‍ ബുധനാഴ്ച രാത്രി മുതല്‍ ക്രിസ്മസ് ദിനത്തില്‍ രാവിലെ വരെ പ്രത്യേക പ്രാര്‍ഥനയും കുര്‍ബാനയും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow