വനംവകുപ്പ് വാച്ചര്‍ ജോലിക്കിടെ മരിച്ചു

വനംവകുപ്പ് വാച്ചര്‍ ജോലിക്കിടെ മരിച്ചു

Feb 18, 2024 - 23:33
Jul 9, 2024 - 23:39
 0
വനംവകുപ്പ് വാച്ചര്‍ ജോലിക്കിടെ മരിച്ചു
This is the title of the web page

മറയൂര്‍:മൂന്നാർ  വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഡ്യൂട്ടിക്കിടെ വനം വകുപ്പ് വാച്ചര്‍ മരിച്ചു. മറയൂര്‍ പുതുക്കുടി ആദിവാസി കോളനിയിലെ ജയരാജ്(24) ആണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വാഴത്തുറ ഭാഗത്താണ് ജയരാജ് ജോലി ചെയ്തിരുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വനം വകുപ്പിന്റെ വാഹനത്തില്‍ സഹായഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow