ഉപ്പുതറ പഞ്ചായത്ത് ഓഫീസിലെ മുറികളില്‍ ജീവനക്കാര്‍ താമസിക്കുന്നു: പരാതിയുമായി ബിജെപി
ഉപ്പുതറ പഞ്ചായത്ത് ഓഫീസിലെ മുറികളില്‍ ജീവനക്കാര്‍ താമസിക്കുന്നു: പരാതിയുമായി ബിജെപി

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ജീവനക്കാര്‍ നിയമവിരുദ്ധമായി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുറികളില്‍ താമസിക്കുന്നതായി ആക്ഷേപം. ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. മുറികളില്‍ താമസിച്ച് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം ജീവനക്കാര്‍ രാത്രി വൈകി ഓഫീസില്‍ തുടര്‍ന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ഇവിടെ എത്തുന്നതായും മുറികളിലിരുന്ന് മദ്യപിക്കുന്നതായും പരാതിയില്‍ പറയുന്നു.
താമസത്തിന് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ജീവനക്കാര്‍ നിയമവിരുദ്ധമായാണ് ഓഫീസ് കെട്ടിടത്തിന്റെ മുറികളില്‍ താമസിക്കുന്നത്. നേരത്തെ പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചതിന് പഞ്ചായത്ത് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ജീവനക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ഏലപ്പാറ മണ്ഡലം സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ഐസക് ആവശ്യപ്പെട്ടു.
What's Your Reaction?






