ഉപ്പുതറ ഒമ്പതേക്കര്‍ നഗര്‍ - ക്ഷേത്രം പടി റോഡ് ഉദ്ഘാടനം
ഉപ്പുതറ ഒമ്പതേക്കര്‍ നഗര്‍ - ക്ഷേത്രം പടി റോഡ് ഉദ്ഘാടനം

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ നഗര്‍ - ക്ഷേത്രം പടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ജെയിംസ് തോക്കോമ്പന്‍ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ ഏറ്റവും മോശമായി കിടന്നിരുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രദേശവാസികള്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






