ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു

 ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു

Oct 30, 2024 - 23:05
Oct 31, 2024 - 01:07
 0
 ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു. എല്‍ഡിഎഫ് മുന്നണി ധാരണപ്രകാരം 20 മാസക്കാലം പൂര്‍ത്തിയാക്കിയാണ് രാജി. 14 അംഗങ്ങളില്‍ എല്‍ഡിഎഫ് 9,  യുഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് സെക്രട്ടറി ബി.ധനേഷ് കുമാർ മുമ്പാകെ രാജിക്കത്ത് സമർപ്പിച്ചു. പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർക്കൊപ്പം എത്തിയാണ് രാജികത്ത് സമർപ്പിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 14 ൽ 9 സീറ്റുകൾ നേടി ഇടതുപക്ഷ മുന്നണിയാണ് ഇരട്ടയാർ പഞ്ചായത്തിൽ ഭരണം പിടിച്ചത്. 9 തിൽ കേരള കോൺഗ്രസ് എം 4 സീറ്റ് സി പി എം 3 , സി പി ഐ 2 എന്നിങ്ങനെയാണ്  കക്ഷിനില. ആദ്യ ടേമിൽ 26 മാസക്കാലം കേരള കോൺഗ്രസ് എമ്മിലെ ജിൻസൺ വർക്കിയായിരുന്നു പ്രസിഡൻ്റ്. രണ്ടാം ടേമിലെ 20 മാസക്കാലമാണ് ജിഷ ഷാജി  പ്രസിഡൻ്റായിരുന്നത്.  വരുന്ന ഒരു വർഷക്കാലം സി പി ഐ ക്കാണ് പ്രസിഡൻ്റു സ്ഥാനം ലഭിക്കുക. സി പി ഐ യിലെ ആനന്ദ് സുനിൽ കുമാറിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കാനാണ് കൂടുതൽ സാധ്യത .

What's Your Reaction?

like

dislike

love

funny

angry

sad

wow