കരാട്ടെയില്‍ വിജയം ഇടിച്ചിട്ട് ജോജു ബിജു
കരാട്ടെയില്‍ വിജയം ഇടിച്ചിട്ട് ജോജു ബിജു

ഇടുക്കി: കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കരസ്ഥമാക്കി ജോജു ബിജു. ലബ്ബക്കട ജെപിഎം കോളേജിലെ ബിഎസ്ഡബ്ലിയു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജോജു നവംബറില്‍ തിരുവനന്തപുരം പാളയത്ത് നടന്ന കേരള സംസ്ഥാന കരേട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത 'കത്ത' യില്‍ വെങ്കലവും, ഗ്രൂപ്പ് കത്തയില്‍ സ്വര്‍ണ്ണമെഡലും നേടി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷില്‍ കത്ത യിലും കുമിത്തെ യിലും വെങ്കലവും നേടി. ഉദയഗിരി തകിടിയേല്‍ ബിജു ഷൈനി ദമ്പതികളുടെ മകനാണ്. എട്ടാം ക്ലാസ് മുതലാണ് കരാട്ടെയില്‍ പരിശീലനം ആരംഭിച്ചത്. കോവിഡ് സമയത്ത് ക്ലാസ് മുടങ്ങുന്ന സാഹചര്യമുണ്ടായെങ്കിലും തുടര്‍ച്ചയായി പരിശീലിക്കുക എന്ന ദൃഢനിശ്ചയം ഏത് പ്രതിസന്ധി സമയങ്ങളിലും പരിശീലനം തുടരാന്‍ ജോജുവിനെ പ്രചോദിപ്പിച്ചു. ഷിറ്റോറിയൂ സ്‌റ്റൈലിലാണ് കരാട്ടെ പരിശീലിച്ചിരിക്കുന്നത്. മാത്യു ജോസഫിന്റെ കീഴില്‍ ബിബിന്‍ ജോഷിയാണ് പരിശീലകന്‍. നിലവില്‍ ബ്ലാക്ക് ബെല്‍റ്റ് ഡാന്‍ ഫസ്റ്റ് ഗ്രേഡിലാണ് പരിശീലനം നടത്തുന്ന ജോജുവിന് ചാമ്പ്യന്‍ഷിപ്പുകള്‍ കീഴടക്കണമെന്നാണ് ആഗ്രഹം.
What's Your Reaction?






