കട്ടപ്പന ബ്ലോക്ക്‌തല കേരളോത്സവം 14,15 തീയതികളിൽ അണക്കര മോൺട് ഫോർട്ട് സ്‌കൂളിൽ
കട്ടപ്പന ബ്ലോക്ക്‌തല കേരളോത്സവം 14,15 തീയതികളിൽ അണക്കര മോൺട് ഫോർട്ട് സ്‌കൂളിൽ

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 14, 15 തീയതികളില്‍ അണക്കര മോണ്‍ട് ഫോര്‍ട്ട് സ്‌കൂളില്‍ നടക്കും. 14ന് രാവിലെ 9ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കുസുമം സതീഷ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തും. രാവിലെ 9.30 മുതല്‍ കവിതാലാപനം, മാപ്പിളപ്പാട്ട്, നാടോടിഗാനം, ദേശഭക്തിഗാനം, കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട്, ഫാന്‍സി ഡ്രസ്, ചെണ്ട, വയലിന്‍, തബല, മൃദംഗം, പ്രസംഗം(മലയാളം, ഇംഗ്ലീഷ്), ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം(വനിത), കേരളനടനം, നാടോടിനൃത്തം ഓട്ടംതുള്ളല്‍, തിരുവാതിര(വനിത), ഒപ്പന, നാടോടിനൃത്തം, ഏകാംഗ നാടകം(മലയാളം), ലളിതഗാനം(പുരുഷന്‍, വനിത), ചെസ്, രചന മത്സരങ്ങള്‍, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങളും സ്‌കൂള്‍ ഗ്രൗണ്ടില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി 100, 200, 400, 800, 1500, 5000 മീറ്റര്‍ ഓട്ടം മത്സരം, 4-100 മീറ്റര്‍ റിലേ, ഷോട്ട്പുട്ട്(7.25 കിലോ), ഡിസ്‌കസ് ത്രോ(2 കിലോ), ജാവലിന്‍ ത്രോ(800 ഗ്രാം), ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ് തുടങ്ങിയ കായികമത്സരങ്ങളും നടക്കും. 15ന് രാവിലെ 9ന് ക്രിക്കറ്റ്, വോളിബോള്‍, കബഡി, 9.30 മുതല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍(പുരുഷന്‍, വനിത), 12 മുതല്‍ ബാസ്‌കറ്റ് ബോള്‍, 2ന് ഫുട്‌ബോള്‍, 3ന് വടംവലി മത്സരങ്ങളും നടക്കും. ഈ ഇനങ്ങളില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. വൈകിട്ട് 5ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്യും. വി പി ജോണ്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ വി പി ജോണ്‍, കുസുമം സതീഷ്, സബിത ബിനു, ജലജ വിനോദ്, ഷൈനി റോയി, എം ടി മനോജ്, ബേബി രജനി പി ആര്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






