വണ്ടിപ്പെരിയാര്‍ നെല്ലിമലയ്ക്ക് സമീപം ബൈക്ക് അപകടം: 2 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ നെല്ലിമലയ്ക്ക് സമീപം ബൈക്ക് അപകടം: 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമലയ്ക്ക് സമീപം ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്. വെള്ളിയാഴ്ച രാത്രി 9 ഓടെയാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വഴിയാത്രക്കാരനായ വാളാര്‍ഡി സ്വദേശി ജെയിംസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കുമളി സ്വദേശി ഷാജുമോനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും ജെയിംസിനെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






