ശബരിമല തീര്‍ഥാടകര്‍ക്ക് കാപ്പി വിതരണം: മോട്ടോര്‍ വാഹന വകുപ്പിനൊപ്പം കുട്ടിക്കാനം മരിയന്‍ കോളേജ് എന്‍സിസി യൂണിറ്റും
ശബരിമല തീര്‍ഥാടകര്‍ക്ക് കാപ്പി വിതരണം: മോട്ടോര്‍ വാഹന വകുപ്പിനൊപ്പം കുട്ടിക്കാനം മരിയന്‍ കോളേജ് എന്‍സിസി യൂണിറ്റും

2024-01-11 11:20:32
ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജ് എന്‍സിസി കേഡറ്റുകളും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പും ചേര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് കാപ്പി വിതരണം ചെയ്തു. ഒരുമാസത്തിലേറെയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന സേവനത്തില്‍ എന്‍സിസി കേഡറ്റുകള്‍ ഒരുദിവസം പങ്കാളികളായി. യാത്രക്കാര്‍ക്കിടയില്‍ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ക്ഷീണിതരായ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം നല്‍കുകയുമായിരുന്നു ലക്ഷ്യം. കാല്‍നടയാത്രികര്‍ക്ക് സുരക്ഷാനിര്‍ദേശങ്ങളും നല്‍കി.
എന്‍സിസി സിടിഒ സോണിയ സ്‌കറിയ സംസാരിച്ചു. ആര്‍ടിഒ കെ കെ രാജീവ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുഗതന്‍ ജി, സീനിയര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മധുസൂദനന്‍ ടി ആര്‍, അനൂപ് അക്‌സണ്‍ എന്നിവരുടെ നേതൃത്വം നല്‍കി.
What's Your Reaction?






