എന്‍ഐആര്‍എഎഫ് റാങ്കിങ് നേട്ടവുമായി കട്ടപ്പന ഗവ. കോളേജ്
എന്‍ഐആര്‍എഎഫ് റാങ്കിങ് നേട്ടവുമായി കട്ടപ്പന ഗവ. കോളേജ്
ഇടുക്കി: എന്‍ഐആര്‍എഎഫ് റാങ്കിങ് നേട്ടവുമായി കട്ടപ്പന ഗവണ്‍മെന്റ് കോളേജ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവര്‍ത്തനമികവും പുരോഗതിയും പരിശോധിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ 151 - 200 റാങ്കില്‍ ബാന്റില്‍ ഇടം നേടിയാണ് കോളേജ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. ആദ്യമായി എന്‍ഐആര്‍എഎഫ് റാങ്കിങ്ങില്‍ പങ്കെടുത്ത കോളേജ് രാജ്യത്തെ 4000 കോളജുകളില്‍ നിന്ന് 200 റാങ്കില്‍ എത്തുകയായിരുന്നു. കേരളത്തിലെ 37 കോളേജുകളാണ് ആദ്യ 200 റാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ആദ്യ നൂറില്‍ 18 കോളേജുകളും 101 -150 റാങ്കില്‍ പത്തു കോളേജുകളും. 151 -200 റാങ്കില്‍ 9 കോളേജുകളും കേരളത്തില്‍നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ 200 റാങ്കില്‍ 12 ഗവ. കോളേജുകളും സ്വയംഭരണ കോളേജുകളും നാക്ക് എ പ്ലസ് ഉള്‍പ്പെടെയുള്ള മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കോളേജുകളും ആണ.് ജില്ലയില്‍ നിന്ന് ആദ്യ 200ല്‍ ഇടം നേടിയ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കട്ടപ്പന ഗവ. കോളേജ്.
What's Your Reaction?

