കൂമ്പന്‍പാറയിലെ പാര്‍ക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കും
കൂമ്പന്‍പാറയിലെ പാര്‍ക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കും

ഇടുക്കി: അടിമാലി പഞ്ചായത്ത് കൂമ്പന്‍പാറയില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നതായി പഞ്ചായത്തധികൃതര്‍ അറിയിച്ചു. ദേശിയപാതയോരത്ത് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. ദേശിയപാതയോരത്ത് പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതിലൂടെ വിനോദസഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. ഈ പ്രദേശത്തെ പ്രകൃതി നിര്‍മിത ഗുഹയും മഴക്കാലത്ത് ഭംഗിയാര്‍ജിക്കുന്ന വെള്ളച്ചാട്ടവുമെല്ലാം പദ്ധതിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.
What's Your Reaction?






