ഇരുപതേക്കര്‍ -തൊവരയാര്‍ റോഡ് തകര്‍ന്നു: കോണ്‍ഗ്രസ് ഉപരോധം 12ന്
ഇരുപതേക്കര്‍ -തൊവരയാര്‍ റോഡ് തകര്‍ന്നു: കോണ്‍ഗ്രസ് ഉപരോധം 12ന്

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ ഇരുപതേക്കര്‍- തൊവരയാര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി 12ന് ഉപരോധം നടത്തും. വര്‍ഷങ്ങളായി റോഡ് സഞ്ചാരയോഗ്യമല്ല. നാട്ടുകാരുടെ പ്രതിഷേധത്തെ രുടര്‍ന്ന് കുറച്ചുഭാഗം ടാറിങ് നടത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മാണത്തിന് തുകയും അനുവദിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. റോഡിന്റെ ശോച്യാവസ്ഥയില്‍ നാട്ടുകാരും വാഹനയാത്രികരും ഏറെ ബുദ്ധിമുട്ടുന്നു.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ചതിനാല്‍ നഗരസഭയുടെ ഫണ്ട് ചെലവഴിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മലയോര ഹൈവേ നിര്‍മാണ വേളയില്‍ ബസുകള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടത്തിവിട്ടിരുന്നത്. കക്കാട്ടുകടയില്‍ എത്താന്‍ ബൈപാസ് റോഡായും ആളുകള്‍ ആശ്രയിക്കുന്നു. കാഞ്ചിയാര്‍ ഭാഗത്തുനിന്നുള്ളവര്‍ താലൂക്ക് ആശുപത്രിയിലെത്തുന്നതും ഇതുവഴിയാണ്.
ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. പലതവണ നാട്ടുകാര്‍ മണ്ണിട്ട് നികത്തിയെങ്കിലും മഴ പെയ്‌തോടെ ഒഴുകിപ്പോയി. റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും നേതാക്കളായ ജോണി വടക്കേക്കര, ബിജു പൊന്നോലി, ബെന്നി അലേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






