ഇടുക്കി മെഡിക്കല്‍ കോളേജില്‍ വനംവന്യജീവി വകുപ്പ് ശില്‍പ്പശാല നടത്തി

ഇടുക്കി മെഡിക്കല്‍ കോളേജില്‍ വനംവന്യജീവി വകുപ്പ് ശില്‍പ്പശാല നടത്തി

Jun 4, 2025 - 14:55
 0
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വനംവന്യജീവി വകുപ്പ് ശില്‍പ്പശാല നടത്തി
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി വനംവന്യജീവി വകുപ്പ് ശില്‍പ്പശാല നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടി ഇടുക്കി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി പ്രസാദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോസഫ് വര്‍ഗീസ് സെമിനാര്‍ നയിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ തന്നെ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ പദ്ധതി വനംവകുപ്പ് നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ സി ആനന്ദന്‍ അധ്യക്ഷനായി.  വനം വകുപ്പ് ഉദ്യോഗസ്ഥരായ ഷുക്കൂര്‍ സന്തോഷ്, കെ ആര്‍ ഗോപാലന്‍, കുഞ്ഞപ്പന്‍, നഴ്‌സിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ ഷിജി, വിദ്യാര്‍ഥികളായ ഗൗതമി, അലീന ജോണ്‍, ആര്‍ച്ച അജയ്, സുജ ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. വനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വേഗത്തില്‍ നട്ടുപിടിപ്പിക്കുന്ന പുതിയ രീതിയായ വിത്തുണ്ട നിര്‍മാണവും വനപാലകര്‍ വിദ്യാര്‍ഥകള്‍ക്ക് പരിചയപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow