കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു
കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. പ്രസിഡന്റ് കോമളം മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു. നവംബര്‍ 2 മുതല്‍ ഡിസബര്‍ 31വരെ സുവര്‍ണ ജൂബിലി ആഘോഷം നടക്കും. സംഘാടക സമിതി ചെയര്മാന് കോമളം മോഹന്‍ദാസ്, വൈസ് ചെയര്മാന് സോയി മോന് സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ 75 അംഗ കമ്മിറ്റിയും രൂപികരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് സാവത്രി സതീശന് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സജി ടി എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയി മോന് സണ്ണി, വികസന സമിതി ഉപാധ്യക്ഷന്‍ ജോബി ചാലില്‍, സെക്രട്ടറി അതുല്ല്യ വി കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?