ചിന്നാര്‍ പുഴയില്‍ കാണാതായ വയോധികക്കായി തെരച്ചില്‍ തുടരുന്നു
ചിന്നാര്‍ പുഴയില്‍ കാണാതായ വയോധികക്കായി തെരച്ചില്‍ തുടരുന്നു
ഇടുക്കി: മുരിക്കാശേരി ചിന്നാര്‍ പുഴയില്‍ കാണാതായ വയോധികക്കായി തെരച്ചില്‍ തുടരുന്നു. ചിന്നാര്‍ പുത്തന്‍പുരക്കല്‍ ശോശാമ്മ തോമസ്(81) ആണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 6ഓടെയാണ് അപകട വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ് വെള്ളത്തൂവല്‍ പൊലീസും അഗ്നിരക്ഷാസേനയും ലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മോശം കാലാവസ്ഥയും വെളിച്ചക്കുറവും മൂലം തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. രാവിലെ തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബാ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
What's Your Reaction?