ചെറുതോണി പേപ്പാറയില്‍ ദേശീയപാതയുടെ അടിവശം ഒലിച്ചുപോയി: വാഹനങ്ങള്‍ക്ക് ഭീഷണി
ചെറുതോണി പേപ്പാറയില്‍ ദേശീയപാതയുടെ അടിവശം ഒലിച്ചുപോയി: വാഹനങ്ങള്‍ക്ക് ഭീഷണി
ഇടുക്കി: അടിമാലി-കുമളി ദേശീയപാതയില്‍ ചെറുതോണി പേപ്പാറ പാലത്തിനുസമീപം റോഡ് അപകടാവസ്ഥയില്‍. റോഡിന്റെ അടിത്തറയിലെ മണ്ണും പാറക്കല്ലുകളും പൂര്‍ണമായി ഒലിച്ചുപോയ നിലയിലാണ്. ഉപരിതലത്തില്‍ റോഡ് സാധാരണനിലയില്‍ കാണപ്പെടുമെങ്കിലും ടാറിങ്ങിന് തൊട്ടുതാഴെ വലിയ വിടവാണ് രൂപപ്പെട്ടിരിക്കുന്നത് അപകടത്തിന് കാരണമാകും. ഭാരവാഹനങ്ങള്‍ ഈ വശത്തുകൂടി കടന്നുപോകുന്നത് റോഡ് ഒഴുകിപ്പോകുന്നതിനും വലിയ അപകടങ്ങള്‍ക്കും കാരണമാകും. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രികര്‍ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ നാട്ടുകാര്‍ കമ്പില്‍ ചുവന്ന പ്ലാസ്റ്റിക് കവര്‍ കെട്ടിയാണ് അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചെറുതോണിയി ആലിന്‍ചുവട്ടിലും സമാനമായ അപകടം പതിയിരിക്കുന്നുണ്ട്. റോഡിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ആഴമേറിയ കുഴിയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് രാത്രിയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് കാരണമാകുന്നു. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ കുഴി ഒഴിവാക്കാന്‍ ഇരുചക്രവാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നതും അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്. ഒരു ദുരന്തമുണ്ടാകുന്നതിന് മുമ്പ് അപകടസാധ്യതയുള്ള വശം ബാരിക്കേഡുവച്ച് അടയ്ക്കാനും, പേപ്പാറ പാലത്തിനുസമീപം അടിയന്തരമായി സംരക്ഷണഭിത്തി നിര്‍ംിച്ച് കുഴികള്‍ അടയ്ക്കാനും അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?