തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങളില്‍ മലയാളികളുടെ തിരക്ക്

തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങളില്‍ മലയാളികളുടെ തിരക്ക്

May 11, 2026 - 12:52
 0
തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങളില്‍ മലയാളികളുടെ തിരക്ക്
This is the title of the web page

ഇടുക്കി: അവധിക്കാലം അടിപൊളിയാക്കാന്‍ തമിഴ്‌നാട്ടിലെ മുന്തിരിത്തോട്ടങ്ങളിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഇടുക്കിക്ക് പുറമേ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള സഞ്ചാരികളും തമിഴ്‌നാട് തേനി ജില്ലയിലെ മുന്തിരിപ്പാടങ്ങള്‍ സന്ദര്‍ശിക്കാനായി എത്തുന്നു. വേനല്‍മഴ ധാരാളമായി ലഭിച്ചതിനാല്‍ മുന്തിരി പഴുത്ത് കുലച്ചുനില്‍ക്കുകയാണ്. പാടങ്ങളില്‍നിന്ന് നേരിട്ട് വാങ്ങാനാകും. മുന്തിരി ജ്യൂസ്, വൈന്‍, അച്ചാര്‍ എന്നിവയ്ക്ക് പുറമേ സൗന്ദര്യവര്‍ധന വസ്തുക്കളും ഇവിടങ്ങളില്‍ ലഭ്യമാണ്. കുട്ടികള്‍ക്കായി മുന്തിരിപ്പാടങ്ങളോടുചേര്‍ന്ന് പാര്‍ക്കുകളും സജ്ജമാക്കിയിട്ടുണ്ട്. കൊട്ടാരക്കര- ദിന്‍ഡിഗല്‍ ദേശീയപാതയോടുചേര്‍ന്ന് കമ്പത്തും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ പാടങ്ങളുണ്ട്. തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാമധ്യേ ഇവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്ര തുടരുന്നത്. മുന്തിരിക്കൃഷിയെക്കുറിച്ചും പരിപാലനരീതികളും കര്‍ഷകര്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചുനല്‍കുന്നു.
തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളെ പച്ചപ്പണിയിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പിയായ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ കാണാനും ആളുകള്‍ എത്തുന്നു. മലയാളി സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ തമിഴ്‌നാട് ടൂറിസം ആളുകളിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow