ജില്ലയിലെ സിഎച്ച്‌സികളില്‍ കിടത്തി ചികിത്സ പുനരാരംഭിക്കും: റോയി കെ പൗലോസ് എംഎല്‍എ
ജില്ലയിലെ സിഎച്ച്‌സികളില്‍ കിടത്തി ചികിത്സ പുനരാരംഭിക്കും: റോയി കെ പൗലോസ് എംഎല്‍എ
ഇടുക്കി: ജില്ലയിലെ സിഎച്ച്‌സികളില്‍ മുടങ്ങിപ്പോയ കിടത്തി ചികിത്സ പുനരാരംഭിക്കുമെന്ന് റോയി കെ പൗലോസ് എംഎല്‍എ. വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2018വരെ ജില്ലയിലെ പല സിഎച്ച്‌സികളിലും കിടത്തി ചികിത്സയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവയെല്ലാം നിലച്ചു. കൂടാതെ സിഎച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. അവികസിത ഗ്രാമീണ മേഖയിലെ ജനങ്ങള്‍ക്ക് സിഎച്ച്‌സികളുടെ യഥാര്‍ഥ പ്രയോജനം ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ള പരാതികളില്‍ കൂടുതലും കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നുള്ളതാണന്നും അദ്ദേഹം പറഞ്ഞു. 55 ലക്ഷം രൂപ ചെലവഴിച്ചാണ് ചെമ്പകപ്പാറയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ കെ മനോജ്, പഞ്ചായത്തംഗങ്ങളായ ജോളി റോയി, വിജയകുമാര്‍ മറ്റക്കര, മെഡിക്കല്‍ ഓഫീസര്‍ ഡോ. സരീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?