ഇടുക്കി ഡാം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് നിരാശ: പൂജ അവധിക്കും പ്രവേശനം വിലക്കി അധികൃതര്‍
ഇടുക്കി ഡാം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് നിരാശ: പൂജ അവധിക്കും പ്രവേശനം വിലക്കി അധികൃതര്‍
ഇടുക്കി: പൂജാ അവധിക്ക് ഇടുക്കി ഡാം തുറക്കാത്തത് ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് നിരാശ സമ്മാനിക്കുന്നു. ഓണക്കാലത്ത് പത്ത് ദിവസം തുറന്നുകൊടുത്തിരുന്ന ഡാമിലേക്ക് പിന്നീട് പ്രവേശനം അനുവദിച്ചില്ല. പൂജ അവധി ആരംഭിച്ചതോടെ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് കുടുംബസമേതം ഇവിടെയെത്തുന്നത്. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ജില്ലയുടെ പല ടൗണുകളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. എന്നാല്‍ ഇവയെല്ലാം കടന്നെത്തുന്നവര്‍ കാണുന്നത് അടഞ്ഞുകിടക്കുന്ന കവാടങ്ങള്‍ മാത്രമാണ്. അവധിക്കാലങ്ങളിലെങ്കിലും മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കുകയോ അല്ലെങ്കില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിക്കുകയോ ചെയ്യണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം. ടൂറിസം വകുപ്പും കെഎസ്ഇബിയും ചേര്‍ന്ന് വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്. ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാന്‍ കഴിയുന്ന പൂജാ അവധിക്കാലത്തുപോലും ഇടുക്കി ഡാമിന്റെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നത് സഞ്ചാരികളെ മാത്രമല്ല, പ്രദേശത്തെ വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
What's Your Reaction?