കെഎസ്ഇബി പോസ്റ്റ് മാറ്റിയില്ല: കഞ്ഞിക്കുഴി ടൗണില്‍ ഓട നിര്‍മാണം പാതിവഴിയില്‍: ഗതാഗതക്കുരുക്ക് രൂക്ഷം
കെഎസ്ഇബി പോസ്റ്റ് മാറ്റിയില്ല: കഞ്ഞിക്കുഴി ടൗണില്‍ ഓട നിര്‍മാണം പാതിവഴിയില്‍: ഗതാഗതക്കുരുക്ക് രൂക്ഷം
ഇടുക്കി: ആലപ്പുഴ- മധുര സംസ്ഥാനപാത കടന്നുപോകുന്ന കഞ്ഞിക്കുഴി ടൗണിലെ ഓട നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഇതോടെ മേഖലയില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഓട നിര്‍മാണത്തിന് തടസമായി നില്ക്കുന്ന രണ്ട് വൈദ്യുതി പോസ്റ്റുകള്‍ കെഎസ്ഇബി മാറ്റി സ്ഥാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുന്‍ മന്ത്രി റോഷി അഗസ്റ്റിന് അനുവദിച്ച 52 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനപാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡിന്റെ പുനര്‍നിര്‍മാണം നടക്കുന്നത്. ഓട നിര്‍മാണത്തിനായി റോഡ് കുത്തി പൊളിച്ച് ഇട്ടത്തിനാല് ടൗണില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കുഴിയെടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റ് മാറ്റി സ്ഥാപിക്കാത്ത കെഎസ്ഇബിക്കെതിരെ പ്രതിഷേധവും ശക്തമാണ്. അടിയന്തരമായി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് ഓട നിര്‍മാണം സുഗമമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
What's Your Reaction?