സംസ്ഥാനത്തെ മികച്ച റേഷന്‍ ഇന്‍സ്‌പെക്ടര്‍ അവാര്‍ഡ് പീരുമേട് സപ്ലൈ ഓഫീസിലെ ഷിജു തോമസിന്  

സംസ്ഥാനത്തെ മികച്ച റേഷന്‍ ഇന്‍സ്‌പെക്ടര്‍ അവാര്‍ഡ് പീരുമേട് സപ്ലൈ ഓഫീസിലെ ഷിജു തോമസിന്  

Oct 20, 2026 - 10:15
 0
സംസ്ഥാനത്തെ മികച്ച റേഷന്‍ ഇന്‍സ്‌പെക്ടര്‍ അവാര്‍ഡ് പീരുമേട് സപ്ലൈ ഓഫീസിലെ ഷിജു തോമസിന്  
This is the title of the web page

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും മികച്ച റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കുള്ള പ്രഥമ അവാര്‍ഡിന് പീരുമേട് സപ്ലൈ ഓഫീസിലെ ജീവനക്കാരനായ ഷിജു തോമസ് അര്‍ഹനായി. വഴുതക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അവാര്‍ഡ് വിതരണം ചെയ്തു. 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍നിന്ന് അഞ്ചുപേരെ സ്‌ക്രീന്‍ ചെയ്ത ശേഷമാണ് ഏറ്റവും മികച്ച ഉദ്യോഗസ്ഥനായി ഷിജു തോമസിനെ തെരഞ്ഞെടുത്തത്. ജോലിയിലെ അച്ചടക്കം, അര്‍പ്പണബോധം, കൃത്യനിഷ്ഠ, ആത്മാര്‍ഥത എന്നിവയാണ് ഷിജുവിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഡ്രസ്സ് കണ്‍ട്രോള്‍ വിഭാഗത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഷിജു തോമസ്, പിന്നീട് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ട്രാന്‍സ്ഫര്‍ വഴിയാണ് സിവില്‍ സപ്ലൈസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കല്‍ത്തൊട്ടി വെട്ടിക്കല്‍ കുടുംബാംഗമാണ് അദ്ദേഹം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow