ഡിവൈഎഫ് കട്ടപ്പനയിൽ പ്രതിരോധ സംഗമം നടത്തി

ഡിവൈഎഫ് കട്ടപ്പനയിൽ പ്രതിരോധ സംഗമം നടത്തി

Oct 20, 2026 - 09:58
 0
ഡിവൈഎഫ് കട്ടപ്പനയിൽ പ്രതിരോധ സംഗമം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ സാംസ്‌കാരിക സംഘടനകളുടെ ഐക്യദാര്‍ഢ്യ സദസ് അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രതിരോധ സംഗമം നടത്തി. ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്തു. വിവിധ സംസ്‌കാരിക സംഘടനാ നേതാക്കളും പൊതുജനങ്ങളും അണിനിരന്നു. കുന്തളംപാറ റോഡിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി എസ് ദിപു, കെ ആര്‍ രാമചന്ദ്രന്‍, ആര്‍ മുരളീധരന്‍, ടി കെ വാസു, കെ വി രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow