ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും അനാസ്ഥയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി   

ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും അനാസ്ഥയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി   

Sep 22, 2026 - 15:23
 0
ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും അനാസ്ഥയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി   
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം സര്‍ക്കാരും ആരോഗ്യവകുപ്പും നഗരസഭയും ചേര്‍ന്ന് താറുമാറാക്കിയെന്നാരോപിച്ച് ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്ത് സ്വകാര്യ ലോബികള്‍ക്ക് സഹായം നല്‍കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളും ആദിവാസികളുമുള്‍പ്പെടെ നൂറിലേറെ രോഗികളാണ് ദിവസേന ഇവിടെയെത്തുന്നത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരോ ഡോക്ടര്‍മാരോ ഇല്ലാത്തതിനാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുന്നില്ല. പുതിയ ആളുകളെ നിയമിക്കുന്നതിനാവശ്യമയ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തെ പിറകോട്ട് അടിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, പ്രസിഡന്റ് ശിവകുമാര്‍. എം, ആതിര, ലിജോമോന്‍ ജോസ്, അജിത്ത് ജോസഫ്, സെബിന്‍ ഇളമ്പളളി, അരുണ്‍ ജോസഫ്, ശരത് ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow