കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 190 കിലോ കഞ്ചാവുമായി 4 പേര്‍ ഗൂഡല്ലൂര്‍ പൊലീസ് പിടിയില്‍ 

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 190 കിലോ കഞ്ചാവുമായി 4 പേര്‍ ഗൂഡല്ലൂര്‍ പൊലീസ് പിടിയില്‍ 

Sep 22, 2026 - 16:18
 0
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 190 കിലോ കഞ്ചാവുമായി 4 പേര്‍ ഗൂഡല്ലൂര്‍ പൊലീസ് പിടിയില്‍ 
This is the title of the web page

ഇടുക്കി: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 190 കിലോ കഞ്ചാവുമായി 4 പേരെ തമിഴ്‌നാട് പൊലീസ് പിടികൂടി. രാമനാഥപുരം സ്വദേശികളായ മുത്തുപ്പാണ്ടി, ഈശ്വരമൂര്‍ത്തി, അലിയാര്‍, മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന രാമനാഥപുരം സ്വദേശി കാളീശ്വരന്‍ ഒളിവിലാണ്. കുമളിക്കുസമീപം ഗൂഡല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ആഡംബര കാറുകളില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. ഇവയ്ക്ക് വിപണിയില്‍ ഒരുകോടിയിലേറെ രൂപ വിലവരുമെന്നാണ് വിലയിരുത്തല്‍. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കോടയില്‍ ഹാജരാക്കും. ഗൂഡല്ലൂര്‍ സിഐ പ്രഭു, എസ് ഐ രവി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow