ഏലക്ക വില ഉയര്‍ന്നതോടെ മോഷണം വ്യാപകം: രാജകുമാരിയിലെ തോട്ടത്തില്‍നിന്ന് 100 കിലോ പച്ച ഏലക്ക കവര്‍ന്നു
ഏലക്ക വില ഉയര്‍ന്നതോടെ മോഷണം വ്യാപകം: രാജകുമാരിയിലെ തോട്ടത്തില്‍നിന്ന് 100 കിലോ പച്ച ഏലക്ക കവര്‍ന്നു
ഇടുക്കി: വിപണിയില്‍ ഏലക്കാവില ഉയര്‍ന്നതോടെ തോട്ടങ്ങളില്‍ മോഷണം വ്യാപകം. വളം, കീടനാശിനി വിലവര്‍ധനവിലും പ്രതികൂല കാലാവസ്ഥയിലും വലയുന്ന കര്‍ഷകര്‍ക്ക് വിളവ് മോഷണം പോകുന്നത് താങ്ങാനാകുന്നതിലും അപ്പുറമാണ്. തോണ്ടിമല, രാജകുമാരി മേഖലകളില്‍ തോട്ടങ്ങളില്‍ കയറി ശരത്തോടെ ഏലക്കാ മുറിച്ചുകൊണ്ടുപോകുന്ന സംഘം സജീവമാണ്. കഴിഞ്ഞ ദിവസം രാജകുമാരി കുളപ്പാറച്ചാല്‍ കീരന്‍കുന്നേല്‍ ബേസിലിന്റെ തോട്ടത്തില്‍നിന്ന് നൂറ് കിലോയിലേറെ ഏലക്കയാണ് കവര്‍ന്നിരുന്നു. തോണ്ടിമല മേഖലയിലാണ് നിലവില്‍ മോഷണം ഏറ്റവും ശക്തമായിരിക്കുന്നത്. ഏലത്തിന്റെ ശരം ഉള്‍പ്പെടെ മുറിച്ചുകൊണ്ടാണ് കവര്‍ച്ച സംഘം മടങ്ങുന്നത്. ജനവാസ മേഖലകളില്‍നിന്ന് ദൂരെയായി സ്ഥിതി ചെയ്യുന്ന തോട്ടങ്ങളിലും ആളില്ലാത്ത സമയം നോക്കിയുമാണ് കവര്‍ച്ച നടത്തുന്നത്. സമീപ പ്രദേശങ്ങളിലെ മറ്റ് കര്‍ഷകരുടെയും തോട്ടങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ വിളവ് മോഷണം പോയിട്ടുണ്ട്. കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?