വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം: ഇരട്ടയാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്
വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം: ഇരട്ടയാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: ഇരട്ടയാറില്‍ വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ഇരട്ടയാര്‍ നോര്‍ത്ത് നന്തിയാട്ട് ഹരികുമാറിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി 11നാണ് സംഭവം. ഇരട്ടയാര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നാടകം കാണാനെത്തിയ ഹരികുമാറിന്റെ വാഹനത്തിനുമുമ്പില്‍ മറ്റൊരുസംഘം വാഹനം പാര്‍ക്ക് ചെയ്തു. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതരായ സംഘം ഹരികുമാറിനെ ആക്രമിക്കുകയായിരുന്നു. ഇടത് കണ്ണിനും വലതു ചെവിക്കും പുറത്തും പരിക്കേറ്റ ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി
What's Your Reaction?






