ബിജെപി പതാക ദിനാചരണം
ബിജെപി പതാക ദിനാചരണം

ഇടുക്കി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പ്രചാരണാര്‍ഥം പീരുമേട് മേഖലയിലെ വിവിധയിടങ്ങളില്‍ പതാക ദിനമാചരിച്ചു. ബിജെപി പീരുമേട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അയ്യപ്പദാസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പെരിയാര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് കെ ടി അരുണ്‍, യുവമോര്‍ച്ച പീരുമേട്മണ്ഡലം സെക്രട്ടറി സനീഷ് കോംപറമ്പില്‍, മഹിളാമോര്‍ച്ചാ ജില്ലാ ഭാരവാഹി കുമാരി ഗീരീഷ്, ജി മോഹനന്‍, മണികണ്ഠന്‍ വാളാര്‍ഡി, അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






