കട്ടപ്പനയാറില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു
കട്ടപ്പനയാറില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു

ഇടുക്കി: കട്ടപ്പനയാറില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കി. ചൊവ്വാഴ്ച രാവിലെ മുതല്‍ കുഴികോടിപടിയിലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ ദുര്‍ഗന്ധവും അനുഭവപ്പെട്ടു. വെള്ളത്തില്‍ ആരെങ്കിലും വിഷം കലക്കിയതാകാമെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. വേനലില്‍ മഴയില്‍ കട്ടപ്പനയാറിയില്‍ നീരൊഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് അധികൃതരും നഗരസഭ ആരോഗ്യവിഭാഗവും പരിശോധന നടത്തി. കട്ടപ്പന നഗരസഭയുടെ പരിധിയില്‍നിന്ന് ഒഴുകിയെത്തിയ വെള്ളത്തിലാണ് രാസവസ്തു കലര്‍ന്നിരിക്കുന്നത്. ഏലം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളില്‍ രാസവസ്തു പ്രയോഗിച്ചപ്പോള്‍ വെള്ളത്തില്‍ കലര്‍ന്നതാകാമെന്നും സംശയമുണ്ട്. അതോടൊപ്പം ആരെങ്കിലും വിഷം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. വിഷാംശം കലര്‍ന്നതോടെ ആറിലെ ജലം ഉപയോഗശൂന്യമായി.
What's Your Reaction?






