'കോണ്‍ഗ്രസിലെ നേതൃ മാറ്റം സിപിഐഎമ്മിനെ സഹായിക്കാന്‍': നേതൃത്വത്തെ വിമര്‍ശിച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യു
'കോണ്‍ഗ്രസിലെ നേതൃ മാറ്റം സിപിഐഎമ്മിനെ സഹായിക്കാന്‍': നേതൃത്വത്തെ വിമര്‍ശിച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യു

ഇടുക്കി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിവാദ പരാമര്‍ശവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യു. പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ നേതൃത്വ മാറ്റം സിപിഐഎമ്മിനെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വ മാറ്റം തല്‍ക്കാലം ആവശ്യമില്ലെന്ന രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് അടക്കമുള്ളവര്‍ കാലങ്ങളായി കൈവശം വച്ചുവരുന്ന ഉന്നത സ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്നുള്ള വേവലാതിയാണ് പരാമര്‍ശത്തിന് കാരണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കൂടിയായ ഡോ. കെ സി ജോസഫ് നില്‍ക്കുന്ന വേദിയില്‍ ഇത്തരമൊരു പരാമര്‍ശമുണ്ടായത് അനവസരത്തിലാണെന്നും നേതാക്കള്‍ വിലയിരുത്തി.
What's Your Reaction?






