അച്ഛനെയാണെനിക്കിഷ്ടം: ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷിന്റെ മെയ് ദിന റീല്‍സ് വൈറല്‍
അച്ഛനെയാണെനിക്കിഷ്ടം: ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷിന്റെ മെയ് ദിന റീല്‍സ് വൈറല്‍

ഇടുക്കി: ചുമട്ടുതൊഴിലാളിയായ അച്ഛന്റെ അധ്വാനം നേരില്‍ക്കാണുമ്പോഴുള്ള മകളുടെ തിരിച്ചറിവ് പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ചലച്ചിത്ര ബാലതാരമായ കട്ടപ്പന പുളിയന്‍മല സ്വദേശിനി ദേവനന്ദ രതീഷും അച്ഛനും ചുമട്ടുതൊഴിലാളിയുമായ വരിക്കാനിക്കല്‍ വി ആര്‍ രതീഷും പ്രധാന കഥാപാത്രങ്ങളായുള്ള റീല്‍സാണ് മെയ് ദിനത്തില്‍ ദേവനന്ദയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. സൈക്കിള്‍ വാങ്ങി നല്‍കാത്തതിലുള്ള മക്കളുടെ പരിഭവവും തുടര്‍ന്ന് ജോലി സ്ഥലത്ത് അച്ഛന്റെ അധ്വാനം നേരില്‍ക്കാണുമ്പോള്‍ മകള്‍ക്കുണ്ടാകുന്ന തിരിച്ചറിവുകളുമാണ് പ്രമേയം. ചുമടെടുത്തും മറ്റും കഷ്ടപ്പെടുന്ന തന്റെ ജീവിതം എങ്ങനെയാണെന്ന് മക്കള്‍ മനസിലാക്കണം ഒപ്പം മറ്റുള്ള കുട്ടികള്‍ക്കും മക്കള്‍ ചോദിക്കുന്നതിന് മുമ്പ് തന്നെ എല്ലാം വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ക്കും ഒരു സന്ദേശം നല്‍കുകയാണ് ഉദ്ദേശമെന്ന് രതീഷ് പറഞ്ഞു. വിഷയം ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. തുടര്‍ന്ന് ഈ ആശയം ചിത്രീകരിച്ച് നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിനിടെ 14 ലക്ഷം കാഴ്ചക്കാരുമായി റീല്‍സ് വൈറലാണ്. റീല്‍സില്‍ അഭിനയിച്ചിരിക്കുന്നത് രതീഷും കലാസാംസ്‌കാരിക സിനിമാ മേഖലയില്‍ ചുവട് ഉറപ്പിക്കുന്ന മകള്‍ ദേവനന്ദയും രണ്ട് മക്കളുമാണ്.
What's Your Reaction?






