മൂങ്കിപ്പള്ളം എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി
മൂങ്കിപ്പള്ളം എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: വണ്ടന്‍മേട് മൂങ്കിപ്പള്ളം എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നു.ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.
സമുദായ അംഗങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത സംഘടനയായി എന്‍എസ്എസ് അധപതിച്ചവെന്നും മരണം വരെ അധികാരം തന്നില്‍ നില നിര്‍ത്തുന്നതും അതിനുശേഷം സ്വന്തം കുടുംബത്തില്‍ നിന്നും ഒരാളെ പിന്‍ഗാമിയാക്കുകയും മാത്രമാണ് ജനറല്‍ സെക്രട്ടറിയുടെ ചിന്തയെന്നും അതിനുള്ള കാര്യങ്ങള്‍ മാത്രമേ നടക്കുന്നുള്ളുവെന്നും ആര്‍. മണിക്കുട്ടന്‍ ആരോപിച്ചു. സെക്രട്ടറി രാജഗോപാലന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കുകളും, ബജറ്റും അവതരിപ്പിച്ചു. പ്രസിഡന്റ് കെ. രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി എം എന്‍ സജീവ്, ട്രഷറര്‍ പി. തുളസിധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






