അടയാളക്കല്ല് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
അടയാളക്കല്ല് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

ഇടുക്കി: അടയാളക്കല്ല് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം തുടങ്ങി. തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരി കൊടിയേറ്റി. സന്നിധാനപ്പടിയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിച്ച കൊടിക്കൂറ, പുലിക്കാട്ട് രാജശേഖരന്‍ നായര്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് പടിപൂജയും 25 കലശവും അന്നദാനവും നടന്നു. പാലാ കെ ആര്‍ മണിയും സംഘവും ഓട്ടംതുള്ളല്‍ അവതരിപ്പിച്ചു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. മേല്‍ശാന്തി മോഹനന്‍ കാനത്തില്‍, പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, സെക്രട്ടറി സതീഷ് കുമാര്‍, ശിവദാസ് പുതുപ്പറമ്പില്‍, ശ്രീകാന്ത് ഇടാട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
What's Your Reaction?






