ആദ്യമായി കോളേജ് ക്യാമ്പസില്‍ നിര്‍മിച്ച റോക്കറ്റ് വിക്ഷേപിച്ചു: ചരിത്രം കുറിച്ച് പീരുമേട് എംബിസി കോളേജ്
ആദ്യമായി കോളേജ് ക്യാമ്പസില്‍ നിര്‍മിച്ച റോക്കറ്റ് വിക്ഷേപിച്ചു: ചരിത്രം കുറിച്ച് പീരുമേട് എംബിസി കോളേജ്
ഇടുക്കി: ചരിത്രത്തിലാദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റ് വിക്ഷേപിച്ചു. പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി ക്യാമ്പസ് ഗ്രൗണ്ടില്‍ നിര്‍മിച്ച വിക്ഷേപണത്തറയില്‍ നിന്നാണ് ബാസിലിയന്‍ 01 വിജയകരമായി വിക്ഷേപിച്ചത്. കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പരിപാടി. കേരളത്തിലെ യുവമനസുകളെ പ്രചോദിപ്പിക്കുന്നതിനൊപ്പം അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയില്‍ അര്‍ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രാവിലെ 10:28ന് കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 10:30ന് ബാസിലിയന്‍ 01 ലോഞ്ച് പാഡില്‍നിന്ന് പറന്നുയര്‍ന്നു. അത്യാധുനിക എസ്ഒസി ചിപ്പുകളുള്ള ഒരു 240 MHz ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍, സോളിഡ് പ്രൊപ്പല്ലന്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം, ട്രിപ്പിള്‍ മോഡുലാര്‍ റിഡന്‍ഡന്‍സി ഇഗ്‌നിഷന്‍ സര്‍ക്യൂട്ട് ലോജിക്, ഡ്യുവല്‍ ഹൈ പ്രിസിഷന്‍ ആള്‍ട്ടിമീറ്ററുകള്‍, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റര്‍, റിയല്‍ ടൈം ഇമേജിങ്ങിനായി മുകളിലേക്കും താഴേക്കും അഭിമുഖീകരിക്കുന്ന ക്യാമറകള്‍, ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സും പാരച്യൂട്ട് ഡിപ്ലോയ്മെന്റ് സിസ്റ്റം, റെഡിന്‍ഡന്‍സിയുള്ള റിയല്‍ ടൈം ജിപിഎസ് ട്രാക്കിങ് എന്നിവയാണ് ഈ റോക്കറ്റിന്റെ സവിശേഷതകള്‍.
What's Your Reaction?