അണക്കര അമ്മയ്‌ക്കൊരുമ്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്മസ് അഘോഷിച്ചു
അണക്കര അമ്മയ്‌ക്കൊരുമ്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്മസ് അഘോഷിച്ചു
ഇടുക്കി: അണക്കര അമ്മയ്‌ക്കൊരുമ്മ ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അണക്കര പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തി. അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. ജേക്കബ് പീടികയില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ് കരോട്ടുകിഴക്കേല്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. ക്രിസ്മസ് കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപാലക്കല്‍, നിയുക്ത ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?