ഹൈക്കോടതി വിധിക്കുകാരണം സര്‍ക്കാരിന്റെ അനാസ്ഥ: ഡീന്‍ കുര്യാക്കോസ് എംപി
ഹൈക്കോടതി വിധിക്കുകാരണം സര്‍ക്കാരിന്റെ അനാസ്ഥ: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ദേശീയപാത നവീകരണം തടസപ്പെടുത്തിയുള്ള ഹൈക്കോടതി വിധി സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്നാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. റോഡിന്റെ വീതി കൂട്ടരുതെന്നും മരങ്ങള്‍ മുറിക്കരുതെന്നും പറഞ്ഞ് കോടതിയെ സമീപിച്ച ഹര്‍ജിക്കാരനെ സഹായിച്ചത് സംസ്ഥാന സര്‍ക്കാരാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്ലീഡറും ഇപ്പോഴത്തെ പ്ലീഡറുംചേര്‍ന്നാണ് കേസ് വാദിക്കുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍പോലും ഹര്‍ജിക്കാരന്‍ പങ്കെടുത്തിട്ടുണ്ട്. ജനത്തെ കബളിപ്പിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
What's Your Reaction?






