നെടുങ്കണ്ടം കല്‍ക്കൂന്തലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍: പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല
നെടുങ്കണ്ടം കല്‍ക്കൂന്തലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍: പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലെ കല്‍ക്കൂന്തലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തുനിന്നാല്‍ അപകടത്തില്‍ പെടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. വെയ്റ്റിങ് ഷെഡ് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊളിച്ചു നീക്കി പുനര്‍നിര്‍മി്ക്കാന്‍ നടപടിയില്ല അടര്‍ന്നു വീഴുന്നതും പൊട്ടി തകര്‍ന്നതുമായ കോണ്‍ക്രീറ്റുകള്‍, തുരുമ്പെടുത്ത കമ്പികള്‍, ചപ്പുചവറുകള്‍ കുമിഞ്ഞുകുടി ദുര്‍ഗന്ധം വമിക്കുന്ന മുറികള്‍ എന്നിവയാണ് ഇവിടെയുള്ളത്. ഏതാനും വര്‍ഷങ്ങളായി യാത്രക്കാര്‍ ഈ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഭയന്നുവിറച്ചാണ് പ്രവേശിക്കുന്നത്. വര്‍ഷങ്ങളായി കാത്തിരിപ്പു കേന്ദ്രത്തിന് അറ്റകുറ്റപണികള്‍ നടത്തുകയൊ യാത്രക്കാര്‍ കയറി ഇരിക്കുന്ന മുറികള്‍ ആരും വൃത്തിയാക്കുകയൊ ചെയ്യുന്നില്ല. റോഡിലൂടെ നടന്നുപോകു യാത്രക്കാര്‍ക്കും സമീപത്ത് താമസിക്കുന്ന വീട്ടുകാരും വ്യാപാരികളും ദുര്‍ഗന്ധം മൂലം ബുദ്ധിമുട്ടുകയാണ്. കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് കൊച്ചു കുട്ടികളടക്കം പലരുടേയും ദേഹത്ത് വീണിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇരിക്കാനായി നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലെ കോണ്‍ക്രീറ്റുകള്‍ എല്ലാം പൊട്ടിതകര്‍ന്ന് തുരുമ്പെടുത്ത കമ്പികള്‍ ഉയര്‍ന്നും തളിഞ്ഞും നില്‍ക്കുകയാണ്. കെട്ടിടം ശോച്യാവസ്ഥയില്‍ ആയി വര്‍ഷങ്ങള്‍ ആയിട്ടും പഞ്ചായത്ത് നടപടി സ്വീകരിയ്ക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






