അയ്യപ്പന്‍കോവില്‍ ആറേക്കര്‍-ചെന്നിനായ്ക്കന്‍കുടി റോഡ് തകര്‍ന്നു
അയ്യപ്പന്‍കോവില്‍ ആറേക്കര്‍-ചെന്നിനായ്ക്കന്‍കുടി റോഡ് തകര്‍ന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആറേക്കര്‍-ചെന്നിനായ്ക്കന്‍കുടി റോഡില്‍ യാത്രാ ക്ലേശം രൂക്ഷം. മേരിക്കുളത്തുനിന്ന് സിമന്റ് പാലം വഴി ആറേക്കര്‍ ആദിവാസി സെറ്റില്‍മെന്റ് നഗറിലേക്ക് കടന്നുപോകുന്ന റോഡാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്്. റോഡിന്റെ ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ബാക്കി ഭാഗം നവീകരിക്കുന്നതിനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. മഴക്കാലമായതോടെ റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ഇതോടെ സ്വകാര്യ വാഹനങ്ങളും സ്‌കൂള്‍ വാഹനങ്ങളും കാല്‍നടയാത്രികരും വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






